"ഞാൻ ഇന്നലെ ഒരു സിനിമ കണ്ടു ശേഖരാ.. ഒരു തമിഴ് പടം. നമ്മളെ ഇരുത്തി ചിന്തിപ്പിക്കുന്ന ഒരു സിനിമ തമാശ കലർത്തി എടുത്തിരിക്കുന്നു. ഒരു സാങ്കല്പിക ഗ്രാമത്തിലാണു കഥ നടക്കുന്നത്. ഗ്രാമത്തിലെ ജനങ്ങളെല്ലാം നല്ല ആൾക്കാർ. കള്ളവും ചതിയും ഒന്നുമില്ല. റോഡിൽ കിടക്കുന്ന സ്വർണ്ണമാല ആരും തിരിഞ്ഞു നോക്കാതെ കിടക്കുന്നു. ചോദിച്ചപ്പോൾ ഉടമസ്ഥൻ തന്നെ വന്ന് എടുത്തുകൊണ്ടു പൊയ്ക്കോളും എന്ന് ഉത്തരം. പഞ്ചായത്തു പ്രസിഡന്റുൾപ്പെടെ ഉള്ളവർ റോഡ് വൃത്തിയാക്കുന്നു. എന്തെങ്കിലും പ്രശ്നമുണ്ടായാൽ കൂട്ടത്തോടെ പരിഹരിക്കുന്നു. എങ്ങും ശാന്തിയും സമാധാനവും.“
“ഇതു തികച്ചും സാങ്കല്പികം തന്നെ. ഇങ്ങനൊരു നാട് ഈ ലോകത്തിലെവിടെയെങ്കിലും കാണുമോ?”
“അവിടെയാണു നമ്മൾ ചിന്തിക്കേണ്ടത്. നമ്മൾ തന്നെയാണു നമ്മുടെ നാടിനെ നല്ലതും ചീത്തയുമാക്കുന്നത്. എന്തെങ്കിലും ചെറിയ പ്രശ്നം ഉണ്ടായാൽ അതിനെ ഊതി പെരുപ്പിച്ചു വഷളാക്കി പരസ്പരം പോരടിക്കാനും പോരടിപ്പിക്കാനും ഒക്കെയാണ് ഇന്നു കൂടുതൽ പേരും ശ്രമിക്കുന്നത്. അതിനു പകരം ഓരോരുത്തരും തന്റെ ചുറ്റും ഉണ്ടാകുന്ന പ്രശ്നങ്ങളെ പരിഹരിച്ചു സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിച്ചാൽ എല്ലാ നാടും ഇതുപോലെയാകും. നമ്മളെ ഒരുതരത്തിലും ബാധിക്കാത്ത വിഷയങ്ങളിൽ തലയിട്ട് അതിനെ നമ്മുടെ നാട്ടിലേക്കു കൊണ്ടുവന്നിട്ടു വ്യസനിച്ചിട്ടെന്താണു ഫലം. അമേരിക്കയിൽ ഒരു കലാപമുണ്ടായതിനു നമ്മുടെ ഗ്രാമത്തിലെ പെട്ടിക്കടക്കാരന്റെ കട കത്തിക്കുന്നവർക്ക് എന്തു വകതിരിവാണുള്ളത്..”
“നീ പറഞ്ഞു പറഞ്ഞു കാടു കയറാതെ ബാക്കി പറ.. ആരാ നായിക?”
“നമ്മുടെ രമ്യാ നമ്പീശൻ. വലിയ റോളൊന്നുമില്ല. ഒരു സ്കൂൂൾ അദ്ധ്യാപികയായി..”
“എന്നിട്ട്?”
“ആ ഗ്രാമത്തിൽ ഒരു പോലീസ് സ്റ്റേഷനുണ്ട്.. അവിടെ നാലു പോലീസുകാരും. ഗ്രാമീണരെല്ലാം നല്ലവരായതിനാൽ സ്റ്റേഷനിൽ ഒരു കേസു പോലും വരുന്നില്ല. അതുകൊണ്ട് ആ സ്റ്റേഷൻ അടച്ചുപൂട്ടാനും അവിടുത്തെ പോലീസുകാർക്കു കലാപം നടക്കുന്ന മറ്റൊരിടത്തേക്കു സ്ഥലം മാറ്റം കൊടുക്കാനും അധികാരികൾ തീരുമാനിക്കുന്നു. ഇതറിഞ്ഞതോടെ പോലീസുകാർക്കു പേടിയായി. അവർ ആ ഗ്രാമത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കി കള്ളകേസുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതാണു കഥ..”
“സംഭവം കൊള്ളാമല്ലോ!“
“വളിപ്പുകൾ കുറേ ഉണ്ടെങ്കിലും ഒരു രസത്തിനു കണ്ടിരിക്കാവുന്ന സിനിമയാണ്.. പിന്നെ ഈ സിനിമ കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നതു നമ്മുടെ പുരാതന ഋഷിമാർ പ്രാർത്ഥിച്ചിരുന്ന ഒരു മന്ത്രമാണ്..

“ഓം സഹ നാവവതു
സഹ നൌ ഭുനക്തു
സഹ വീര്യം കരവാവഹൈ
തേജസ്വി നാവധീതമസ്തു
മാ വിദ്വിഷാവഹൈ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ”
ഞങ്ങൾ ഒരുമിച്ചു രക്ഷിക്കപ്പെടട്ടെ.. ഞങ്ങൾ ഒരുമിച്ചു വിദ്യ അനുഭവിക്കാൻ ഇടയാവട്ടെ.. ഞങ്ങൾ അന്യോന്യം സഹായിച്ചും സഹകരിച്ചും പ്രവർത്തിക്കാൻ ഇടവരുത്തേണമേ.. ഞങ്ങളുടെ വിദ്യ ഫലവത്താകേണമേ.. ഞങ്ങളുടെ ഇടയിൽ കലഹം ഇല്ലാതാവട്ടെ.. ഞങ്ങൾക്കു ശാരീരികവും മാനസികവും ദൈവീകവുമായ ശാന്തി ഉണ്ടാകട്ടെ..
No comments:
Post a Comment