“ങാ..ഹാ.. ഇന്നു കൊച്ചുമോനുമായിട്ടാണല്ലോ അപ്പൂപ്പന്റെ വരവ്!! എന്താ മോന്റെ പേര്?”
“ശ്രീജിത്ത്..”
“ഭയങ്കര ബഹളക്കാരനാ.. ഇന്ന് എന്റെ കൂടെ വന്നേ തീരൂ എന്നു വാശിപിടിച്ചു പോന്നിരിക്കുവാ..”
“അതിനെന്താ.. നല്ലതല്ലേ.. മോന് ഞാൻ എന്താ വാങ്ങി തരിക? ഈ കടയിൽ ഏതെങ്കിലും കാർട്ടൂൺ സിനിമയുടെ സി.ഡി ഉണ്ടോന്നു നോക്കാം..”
“വേണ്ട രാഘവാ... ഒന്നും വേണ്ട..”
“ദാ.. ഇതു നല്ല സിനിമയാ.. Tangled.. ഞാൻ കണ്ടതാ..”
“നീ ഈ കാർട്ടൂൺ പടമൊക്കെ കാണുമോ?”
“കാർട്ടൂണിനെന്താ കുഴപ്പം.. ഇപ്പൊഴത്തെ ഹോളിവുഡ് കാർട്ടൂൺ സിനിമകളൊക്കെ സാധാരണ സിനിമകളെ വെല്ലുന്നവയല്ലേ.. നിനക്കൊന്നറിയാമോ.. അമേരിക്കയിലൊക്കെ Family Entertainment എന്നു പറഞ്ഞ് ഇറങ്ങുന്നവ മിക്കതും കാർട്ടൂൺ സിനിമകളാണ്..”
“എന്താ ഇതിന്റെ കഥ?”
“കുഞ്ഞിലെ നമ്മളൊക്കെ കേട്ടിട്ടുള്ള കഥ തന്നെ. പക്ഷേ സാങ്കേതിക തികവോടെ എടുത്തപ്പോൾ കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന ഒരു സൃഷ്ടിയായി. ഒരു ദുർമന്ത്രവാദിനി വനത്തിനുള്ളിലെ കോട്ടയിൽ തടവിലാക്കിയ നീളൻ മുടിയുള്ള രാജകുമാരിയുടേയും അവരെ രക്ഷിക്കുന്ന യുവാവിന്റെയും കഥ..”
“ങാ.. ആ കഥ ഇവന്റെ കഥാ പുസ്തകത്തിൽ ഉണ്ടെന്നു തോന്നുന്നു..”
“തന്നെയുമല്ല.. നമ്മുടെ ഇന്ത്യൻ സിനിമകളുടെ പോലെ പാട്ടും ഡാൻസും ഒക്കെ ഇടകലർത്തിയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന രസകരമായ നിമിഷങ്ങൾ സമ്മാനിക്കുന്ന ഒരു കുരുത്തംകെട്ട കുതിരയും ഈ സിനിമയിലുണ്ട്..”
“മോൻ ആ സി.ഡി വാങ്ങിച്ചോ.. നമുക്ക് വീട്ടിൽ ചെന്നു കാണാം.. എന്നാ ശരി രാഘവാ..”
No comments:
Post a Comment